നല്ല മാതൃക ഒരുക്കി സാൻഫ്രാൻസിസ്‌ക്കോ സിറ്റി

MAY 9, 2021, 4:24 PM

സാൻ ഫ്രാൻസിസ്‌ക്കോ, നിയമപരിപാലന വിഭാഗത്തിന് നീക്കി വച്ച ഫണ്ടിൽ നിന്നും $ 3.75 മില്യൻ കറുത്ത വംശജരുടെ ബിസിനസ് സഹായത്തിനു വേണ്ടി സിറ്റിയിൽ ചെലവഴിക്കും. പതിനേഴു കമ്മ്യൂണിറ്റി പ്രസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും. സാൻ ഫ്രാൻസിസ്‌ക്കോ, ആഫ്രിക്കൻ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ്, സെന്റർ ഫോർ ഇക്കുറ്റി ആന്റ് സക്‌സസ്, ആഫ്രിക്കൻ അമേരിക്കൻ ആർട്ട്‌സ് ആന്റ് കൾച്ചർ, ഇവർ ഉൾപ്പെടുന്ന പ്രസ്ഥാനങ്ങൾക്കാണ് വിതരണം ചെയ്യുക. കറുത്ത വംശജരുടെ സമൂഹങ്ങളിൽ ഉള്ള ചെറിയ ബിസിനസുകൾക്കു പിടിച്ചു നില്ക്കാൻ ഈ അവസരത്തിൽ സഹായിക്കുകയാണ് ലക്ഷ്യം.

കമ്മ്യൂണിറ്റികൾ ചെറുകിട ബിസിനസ് ഉടമകൾക്ക് പരിശീലനവും, ഉപദേശവും, സാങ്കേതിക പിന്തുണയും നൽകും. മേയർ ലണ്ടൻ ബ്രിഡ് പറഞ്ഞത് കാലങ്ങളായി നില നിൽക്കുന്ന, അസമത്വങ്ങളും, സാമ്പത്തിക അടിത്തറ ഇല്ലായ്മകൾക്കും മാറ്റം ഉണ്ടാക്കി കൊടുക്കാനാണ് ശ്രമിക്കുന്നത് എന്ന്. ആഫ്രിക്കൻ അമേരിക്കൻ ചെറു ബിസിനസുകൾ ഉയർത്തി കൊണ്ടും, പിന്തുണച്ചു കൊണ്ടും, ജോലി ചെയ്യാനും, ബിസിനസിനും, സാൻ ഫ്രാൻസിസ്‌ക്കോ ഒരു നല്ല സ്ഥലമാക്കി മാറ്റുകയാണ് ലക്ഷ്യം എന്നും പറഞ്ഞു.

സിറ്റിയിലെ, നിയമപരിപാലനത്തിനുള്ള ബഡ്ജറ്റിൽ നിന്ന് $ 120 മില്യൻ വക മാറ്റി കൊണ്ടാണ് രണ്ടു വർഷത്തേക്ക് സാൻ ഫ്രാൻസിസ്‌ക്കോയിലെ കറുത്ത വംശജരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത്. വംശീയവും, സാമ്പത്തികവുമായ, നീതി നടപ്പാക്കാൻ ഇത്തരം നടപടികൾക്ക് നേതൃത്വം വഹിക്കുന്നത്, ഓഫീസ് ഓഫ് ഇക്കണോമിക്‌സ് ആന്റ് വർക്ക് ഫോഴ്‌സ് ഡെവലപ്പ്‌മെന്റ് വകുപ്പുകളാണ്.

vachakam
vachakam
vachakam

San Francisco redirects millions in police funds to black businesses in equity push

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam