'പാപിയുടെ കൂടെ കൂടിയാല്‍ ശിവനും പാപിയാകും'; കൂട്ടുകെട്ടുകള്‍ ഇ പി ജയരാജന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

APRIL 26, 2024, 9:11 AM

കണ്ണൂർ : ബിജെപി പ്രവേശനത്തിനായി ഇ പി ജയരാജന്‍ ചര്‍ച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി.

കൂട്ടുകെട്ടുകള്‍ ഇ പി ജയരാജന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരുമായി സൗഹൃദമുള്ള ആളാണ് ഇപി.  ഇക്കാര്യത്തിൽ ഇപി ജയരാജൻ വേണ്ടത്ര ജാഗ്രത പുലർത്താറില്ല. പാപിയുടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന പഴഞ്ചൊല്ല് അദ്ദേഹം ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam

ഇത് ശക്തമായ ഗൂഢാലോചനയാണ്. ചില പ്രത്യേക ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ദല്ലാളിനെപ്പോലൊരാളുമായി ബന്ധം പുലർത്തുമ്പോൾ ജയരാജൻ ശ്രദ്ധിക്കണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണം കിട്ടിയാൽ എന്തും വിളിച്ചു പറയുന്ന ആളുകളുമായി ബന്ധം പുലർത്താൻ പാടില്ലായിരുന്നു. കെ സുരേന്ദ്രൻ ഈ പ്രചാരണത്തിന്റെ വക്താവായി മാറുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam