എന്തിനു കൊള്ളാം പുതിയ പാര്‍ലമെന്റ്! മണ്‍സൂണ്‍ സമ്മേളനവും ബഹിഷ്‌കരിക്കാന്‍ ജെഡിയു

MAY 27, 2023, 6:20 PM

പട്‌ന: പുതിയ പാര്‍ലമെന്റ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം മോദി സര്‍ക്കാരുമായുള്ള സമ്പൂര്‍ണ നിസഹകരണമാക്കി മാറ്റാന്‍ ജെഡിയു ആലോചിക്കുന്നു. പുതിയ പാര്‍ലമെന്റിലാണ് മണ്‍സൂണ്‍ സെഷന്‍ നടത്തുന്നതെങ്കില്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് ജെഡിയു എംപി കൗശലേന്ദ്ര കുമാര്‍ പറഞ്ഞു. ജെഡിയു അടക്കം 20 പ്രതിപക്ഷ പാര്‍ട്ടികളാണ് ഞായറാഴ്ച നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉല്‍ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 

പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കേണ്ട ആവശ്യമില്ലായിരുന്നെന്ന് കൗശലേന്ദ്ര കുമാര്‍ പറഞ്ഞു. ബോക്‌സ് പോലെ ഒരു നിര്‍മിതിയാണത്. അങ്ങോട്ടു പോകാന്‍ ഒരു സുഖവുമില്ല. മുഖ്യമന്ത്രി നിതിഷ് കുമാര്‍ നിര്‍ദേശിച്ചാല്‍ പരാര്‍ലമെന്റിലെ സമ്മേളനം ബഹിഷ്‌കരിക്കാനും എംപിമാര്‍ തയാറാണെന്ന് കൗശലേന്ദ്ര കുമാര്‍ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam