അടുത്ത 40 വർഷവും ബിജെപി തന്നെ രാജ്യം ഭരിക്കും; കുടുംബഭരണം അവസാനിപ്പിക്കും 

JULY 3, 2022, 3:15 PM

ഹൈദരാബാദ്: അടുത്ത 40 വർഷവും ബിജെപി തന്നെ  രാജ്യം ഭരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിൽ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഷായുടെ പരാമർശം. ബിജെപി അധികാരത്തിൽ തുടരുന്നതോടെ ലോകരാജ്യങ്ങളെ നയിക്കുന്ന നേതാവായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുന്നതിനിടെ ‘വംശീയ രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം’ എന്നിവ ‘ഏറ്റവും വലിയ പാപങ്ങളാണെന്നും’ വര്‍ഷങ്ങളായി രാജ്യം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണമാണെന്നും ഷാ പറഞ്ഞു. കുടുംബവാഴ്ചയുടെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബി.ജെ.പി സര്‍ക്കാരിന്റെ ഭരണം രാജ്യത്തെ ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും കാവി കൈവിട്ട ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും അധികാരത്തിൽ വരുമെന്നും കുടുംബഭരണം അവസാനിപ്പിക്കുമെന്നും അമിത് ഷാ യോഗത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കാനും ശാക്തീകരിക്കാനുമാണ് ബി.ജെ..പി ശ്രമിക്കുന്നത്. എന്നാല്‍ സ്വന്തം കുടുംബങ്ങളെ ശാക്തീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷം അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ  നദ്ദ പറഞ്ഞു.

ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു രംഗത്തെത്തിയിരുന്നു. തെലങ്കാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ ബി.ജെ.പിയെ തെലങ്കാന രാഷ്ട്ര സമിതി തഴെയിറക്കുമെന്നും റാവു പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam