പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. മാര്‍ച്ച് 15ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി പ്രചാരണത്തിനായാണ് മോദി എത്തുക എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
റോഡ്‌ഷോയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. എന്നാൽ മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി പങ്കെടുക്കുമോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. മാര്‍ച്ച് 15ന് വൈകിട്ട് അഞ്ച് മണിക്കാണ് നരേന്ദ്രമോദി പങ്കെടുക്കുന്ന റോഡ് ഷോ നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്