തെലങ്കാന ബിജെപിയില്‍ നേതൃത്വ വടംവലി; എംഎല്‍എ രാജ സിംഗ് പാര്‍ട്ടി വിട്ടു

JUNE 30, 2025, 7:44 AM

ഹൈദരാബാദ്: നേതൃത്വ തര്‍ക്കത്തെ തുടര്‍ന്ന് തെലങ്കാനയിലെ ഗോശാമഹലില്‍ നിന്നുള്ള ബിജെപി എംഎല്‍എ ടി രാജ സിംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബിജെപിയുടെ തെലങ്കാന സംസ്ഥാന പ്രസിഡന്റായി എന്‍ രാംചന്ദര്‍ റാവു വരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് രാജി.

ബിജെപി സംസ്ഥാന പ്രസിഡന്റായി രാംചന്ദര്‍ റാവുവിനെ നിയമിക്കാനുള്ള തീരുമാനം തനിക്ക് ഞെട്ടലും നിരാശയും ഉണ്ടാക്കിയതായി നിലവിലെ സംസ്ഥാന പ്രസിഡന്റ് ജി കിഷന്‍ റെഡ്ഡിക്ക് അയച്ച കത്തില്‍ ബിജെപി എംഎല്‍എ പറഞ്ഞു.

'മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശ്രീ രാംചന്ദര്‍ റാവുവിനെ തെലങ്കാനയുടെ പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിക്കാന്‍ പോകുന്നു. ഈ തീരുമാനം എനിക്ക് മാത്രമല്ല, എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും പാര്‍ട്ടിക്കൊപ്പം നിന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വോട്ടര്‍മാര്‍ക്കും ഒരു ഞെട്ടലും നിരാശയും ഉണ്ടാക്കുന്നു,' സിംഗ് എക്‌സില്‍ പറഞ്ഞു.

vachakam
vachakam
vachakam

പാര്‍ട്ടി വിട്ടാലും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധനാണെന്നും ഹിന്ദു സമൂഹത്തോടൊപ്പം നിലകൊള്ളുമെന്നും രാജ സിംഗ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam