ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച പാര്‍ട്ടി എംപി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് 'ആദ്യം രാജ്യം' എന്നതില്‍ വിശ്വസിക്കുന്നെന്നും എന്നാല്‍ ചിലര്‍ക്ക് അത് 'മോദി ആദ്യം, പിന്നീട് രാജ്യം' എന്നാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ അഞ്ച് രാജ്യങ്ങളിലെ നയതന്ത്ര പ്രചാരണ ദൗത്യത്തിന് ശേഷം മടങ്ങിയെത്തിയ തരൂര്‍ ദ ഹിന്ദു പത്രത്തിലെ ലേഖനത്തിലാണ് മോദിയെ പ്രശംസിച്ചത്. 'ഊര്‍ജ്ജം, ചലനാത്മകത, സന്നദ്ധത' എന്നിവ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഇന്ത്യയുടെ പ്രധാന ആസ്തി' ആണെന്നാണ് തരൂര്‍ എഴുതിയത്.
ഖാര്‍ഗെയുടെ പരാമര്‍ശത്തിന് പിന്നാലെ, എക്‌സിലെ പോസ്റ്റിലൂടെ തരൂര്‍ മറുപടിയും നല്‍കി. 'പറക്കാന്‍ അനുവാദം ചോദിക്കരുത്. ചിറകുകള്‍ നിങ്ങളുടേതാണ്, ആകാശം ആരുടേതുമല്ല' എന്ന അടിക്കുറിപ്പോടെ ഒരു പക്ഷിയുടെ ചിത്രമാണ് തരൂര്‍ പങ്കിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?