പാലക്കാട്: ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കാണ്! അതിൽ തന്നെ ശ്രദ്ധേയമായ വിഷയം കെ മുരളീധരൻ പാലക്കാട് മത്സരിക്കാൻ എത്തുമോ എന്നതാണ്.
കെ മുരളീധരൻ പാലക്കാട് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപി വ്യക്തമാക്കി.
പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് കരുത്തനാണ് വരേണ്ടതെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.
കെ മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ച പോസറ്റീവാണ്. തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശക്തമായ മുന്നൊരുക്കം ഉണ്ടായില്ലെന്നും ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്