റാപ്പര്‍ ജൂലിയോ ഫൂലിയോ ഫ്‌ളോറിഡയിലെ ടാമ്പയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

JUNE 24, 2024, 1:41 AM

ഫ്‌ളോറിഡ: റാപ്പര്‍ ജൂലിയോ ഫൂലിയോ ഞായറാഴ്ച ഫ്‌ളോറിഡയിലെ ടാമ്പയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചാള്‍സ് ജോണ്‍സ് എന്ന ജൂലിയോ ഇരുപത്തിയാറാം പിറന്നാള്‍ ആഘോഷിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ദാരുണ സംഭവം. 

ടാമ്പയിലെ ഹോളിഡേ ഇന്‍ ഹോട്ടലിലായിരുന്നു ഫൂലിയോ താമസിച്ചിരുന്നത്. ഹോട്ടലില്‍ ഒരു പാര്‍ട്ടി നടത്തവെയാണ് ഗായകനെതിരെ ആക്രമണമുണ്ടായത്.

ടാമ്പാ ഹോട്ടലിന് പുറത്ത് നടന്ന വെടിവെയ്പ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചയാള്‍ ഫൂലിയോയാണെന്ന് പിന്നീട് വ്യക്തമായി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, എല്ലാവരും അപകടനില തരണം ചെയ്തു.

vachakam
vachakam
vachakam

പാര്‍ട്ടി വളരെ ബഹളമയമായതിനെത്തുടര്‍ന്ന് പാര്‍ട്ടി തടയാന്‍ പോലീസ് സ്ഥലത്തെത്തിയതിന് ശേഷം ഫൂലിയോയും സുഹൃത്തുക്കളും ആഘോഷങ്ങള്‍ തുടരാന്‍ മറ്റൊരു സ്ഥലം കണ്ടെത്താന്‍ തുടങ്ങി. അതിനിടെ, നിരവധി ആയുധധാരികള്‍ എത്തി ഫൂലിയോയുടെ കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam