കുടുംബത്തെ കാര്‍ അപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമം; ഇന്ത്യന്‍-അമേരിക്കന്‍ ഡോക്ടര്‍ക്ക് ശിക്ഷയില്ല

JUNE 27, 2024, 9:30 AM

കാലിഫോര്‍ണിയ:  ഇന്ത്യന്‍-അമേരിക്കന്‍ ഡോക്ടര്‍ തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും യുഎസിലെ ഒരു മലഞ്ചെരുവില്‍ നിന്ന് അകത്തേക്ക് ഓടിച്ചുകയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ തല്‍ക്കാലം ജയില്‍ ശിക്ഷ ഇല്ല. ഇയാളെ മാനസികാരോഗ്യ ചികിത്സയ്ക്ക് അയയ്ക്കാനാണ് തീരുമാനം.

കാലിഫോര്‍ണിയയിലെ റേഡിയോളജിസ്റ്റായ ധര്‍മേഷ് പട്ടേല്‍ തന്റെ ഭാര്യ നേഹയെയും ഏഴും നാലും വയസുള്ള രണ്ട് കുട്ടികളെയും കൊണ്ട് കഴിഞ്ഞ വര്‍ഷം ഒരു മലഞ്ചെരിവില്‍ നിന്ന് മാനസീക വിഭ്രാന്തിയെ തുടര്‍ന്ന് അപകടകരമാകും വിധം കാര്‍ ഓടിച്ചു കയറ്റുകയായിരുന്നുവെന്ന്  മനശാസ്ത്രജ്ഞര്‍ കോടതിയെ അറിയിച്ചു. തന്റെ കുട്ടികള്‍ ലൈംഗിക കടത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് പട്ടേല്‍ വിശ്വസിച്ചതാണ് കാര്‍ അപകടത്തില്‍പ്പെടുത്താന്‍ ഇടയാക്കിയതെന്ന് അവര്‍ പറഞ്ഞു.

പാറയില്‍ നിന്ന് ഓടിച്ച ടെസ്ല കാര്‍ 250 അടി താഴ്ചയിലേക്ക് വീണു. എന്നിരുന്നാലും അപകടത്തില്‍ നിന്ന് അത്ഭുതകരമായി കുടുംബം രക്ഷപ്പെട്ടു. രക്ഷപ്പെടുത്തിയ ശേഷം, താന്‍ പാറക്കെട്ടില്‍ നിന്ന് കാര്‍ ഓടിച്ചെന്ന് ഭാര്യ സമ്മതിച്ചെങ്കിലും ഭര്‍ത്താവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പിന്നീട് മൊഴി നല്‍കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam