ലിസ്റ്റീരിയ ബാക്ടീരിയകളുടെ സാന്നിധ്യം: യുഎസില്‍ 60 ലധികം ഐസ്‌ക്രീം ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു

JUNE 27, 2024, 2:17 AM

വാഷിംഗ്ടണ്‍: ലിസ്റ്റീരിയ ബാക്ടീരിയകളുടെ സാധ്യത ചൂണ്ടിക്കാട്ടി യുഎസില്‍ 60 ലധികം ഐസ്‌ക്രീം ഉല്‍പ്പന്നങ്ങള്‍ രാജ്യവ്യാപകമായി തിരിച്ചുവിളിച്ചു. മേരിലാന്‍ഡിലെ ഓവിംഗ്‌സ് മില്‍സിന്റെ ടോട്ടലി കൂള്‍, ഇന്‍കോര്‍പ്പറേറ്റ് നിര്‍മ്മിക്കുന്ന ഹെര്‍ഷേസ്, ഫ്രണ്ട്ലിസ്, ചിപ്വിച്ച് തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകള്‍ വിപണിയില്‍ നിന്നും തിരികെ വിളിച്ച ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഐസ്‌ക്രീമുകള്‍ തിരിച്ചുവിളിക്കുന്ന കാര്യം അറിയിച്ചത്.

ചെറിയ കുട്ടികളിലും, ദുര്‍ബലരായ അല്ലെങ്കില്‍ പ്രായമായവരിലും, ദുര്‍ബലമായ പ്രതിരോധ സംവിധാനങ്ങളുള്ള മറ്റുള്ളവരിലും ഗുരുതരമായതും ചിലപ്പോള്‍ മാരകവുമായ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ബാക്ടീരിയയാണ് ലിസ്റ്റീരിയയെന്ന് യുഎസ്എഫ്ഡിഎ പറയുന്നു. ഇതുവരെ രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഏജന്‍സി അറിയിച്ചു.

തിരിച്ചുവിളി ബാധിച്ച ബ്രാന്‍ഡുകള്‍ ഇവയാണ്: ഫ്രണ്ട്‌ലീസ്, അബിലിന്‍സ് ഫ്രോസന്‍ ബേക്കറി, ഹെര്‍ഷെയ്‌സ് ഐസ് ക്രീം, യെല്ലോ!, ജെനീസ് ഐസ്‌ക്രീം സാന്‍ഡ്വിച്ചസ്, കംബര്‍ലാന്‍ഡ് ഫാംസ്, ദ ഫ്രോസണ്‍ ഫാര്‍മര്‍, മാര്‍കോ, ചിപ്പ് വിച്ച്, എഎംഎഫ്രൂട്ട്‌സ്, തഹാര്‍ക, ഡൊളേസ ജെലാട്ടോ, ലസല്ലെ

vachakam
vachakam
vachakam

60-ലധികം ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ടെങ്കിലും, ഓരോ ബ്രാന്‍ഡിലെയും എല്ലാ ഉല്‍പ്പന്നങ്ങളെയും ബാധിച്ചിട്ടില്ല. തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചിരിക്കുന്നവരോട് മുഴുവന്‍ റീഫണ്ടിനായി അവ വാങ്ങിയ സ്ഥലത്തേക്ക് തിരികെ നല്‍കാന്‍ ഏജന്‍സി അഭ്യര്‍ത്ഥിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam