ഷിക്കാഗോ ചാപ്റ്റർ 2024 സമ്മർ ഫാമിലി മീറ്റും അക്കാഡമിക് എക്‌സലൻസ് അവാർഡ് നൈറ്റും ആഘോഷിച്ചു

JUNE 27, 2024, 11:37 AM

ഷിക്കാഗോ: എസ്ബി ആൻഡ് അസംപ്ഷൻ കോളേജ് അലുമ്‌നി അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്റർ 2024ലെ സമ്മർ ഫാമിലി മീറ്റും അക്കാഡമിക് എക്‌സലൻസ് അവാർഡ് നൈറ്റും ഡെസ്‌പ്ലൈൻസ് കോർട്‌ലാൻഡ് സ്‌ക്വയറിൽ ജൂൺ 23ന് പ്രൗഢഗംഭീരമായി ആഘോഷിച്ചു. എസ്ബി കോളജ് മുൻ പ്രിൻസിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ. ഡോ. ജോർജ്ജ് മഠത്തിപ്പറമ്പിൽ പരിപാടികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയുടെ നേതൃത്വത്തിൽ സംഘടന കൂടുതൽ ഊർജ്വസ്വലമായി മുമ്പോട്ട് പോകുന്നത് ചാരിതാർത്ഥ്യജനകമാണെന്ന് ഡോ. മഠത്തിപ്പറമ്പിൽ പറഞ്ഞു. എസ്ബി, അസംപ്ഷൻ കലാലയങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉന്നതപദവിയിൽ എത്തിച്ചേർന്നവരെ അദ്ദേഹം പരാമർശിച്ചു. പുതിയ തലമുറ അവരെ മാതൃകയാക്കണം.

ജോർജ്ജ് & സൂസൻ ഇല്ലിക്കലും സംഘവും നയിച്ച പ്രാർത്ഥനാഗാനത്തിനുശേഷം വൈസ് പ്രസിഡന്റ് മാത്യു ദാനിയേൽ സദസ്സിന് സ്വാഗതം പറഞ്ഞു. ഡോ. മനോജ് മാത്യു നേര്യംപറമ്പിൽ അധ്യക്ഷപ്രസംഗം നടത്തി. തുടർന്ന് ചടങ്ങിൽ മുഖ്യ അതിഥികളായിരുന്ന ഷിക്കാഗോ മാർത്തോമാ പള്ളി വികാരി റവ. എബി എം. തോമസ് തരകൻ, പൂർവ്വവിദ്യാർത്ഥിയും സംഘടനയുടെ ഉപരക്ഷാധികാരിയുമായ ഷിക്കാഗോ സീറോ മലബാർ രൂപതാ പ്രൊക്യുറേറ്റർ റവ. ഫാ. കുര്യൻ നെടുവേലി ചാലുങ്കൽ എന്നിവർ പൂർവ്വവിദ്യാർത്ഥി സംഗമത്തിന് ആശംസകൾ നേർന്നു

അഞ്ജലി & അനുപമ മാത്യൂസ്, അമ്പിളി ജോർജ്ജ്, തോമസ് ഡിക്രൂസ്, ആൻഡ്രിയ മജു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ബ്ലസൻ ആൻഡ് ബെറ്റി സെബാസ്റ്റിയന്റെ നൃത്തപരിപാടിയെ തുടർന്ന് അക്കാഡമിക് എക്‌സലൻസ് അവാർഡുകളുടെയും അലുമ്‌നി അസോസിയേഷൻ ദേശീയതലത്തിൽ നടന്ന ഉപന്യാസ മത്സരത്തിന്റെയും വിജയികളെ പ്രഖ്യാപിച്ചു. തെരഞ്ഞടുക്കപ്പെട്ടവർക്ക് ഡോ. ജോർജ്ജ് മഠത്തിപ്പറമ്പിൽ അവാർഡ് ദാനം നിർവ്വഹിച്ചു. അസോസിയേഷൻ സെക്രട്ടറി തോമസ് ഡിക്രൂസ് സദസ്സിന് നന്ദി പറഞ്ഞു.

vachakam
vachakam
vachakam


മുൻ പ്രസിഡന്റുമാരായ പ്രൊഫ. ജെയിംസ് ഓലിക്കര, ജിജി മാടപ്പാട്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ഷിജി ചിറയിൽ, ബോബൻ കളത്തിൽ, ജോൺ നടക്കപ്പാടം, ജോസഫ് കാളാശ്ശേരി, ജോർജ്ജ് ഇല്ലിക്കൽ, ജോളി കുഞ്ചെറിയ, അമ്പിളി ജോർജ്ജ്, ജോസുകുട്ടി പാറക്കൽ, മനോജ് തോമസ്, സണ്ണി വള്ളിക്കളം, ആന്റണി പന്തപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ മുൻ പ്രസിഡന്റ് ഷിബു അഗസ്റ്റിൻ എംസി ആയിരുന്നു. ഇല്ലിനോയിയിലും സമീപ സ്റ്റേറ്റുകളിൽ നിന്നുമുൾപ്പടെ എസ്ബി അസംപ്ഷൻ പൂർവവിദ്യാർത്ഥികൾ കുടുംബസമേതം പങ്കെടുത്ത സമ്മേളനം സ്‌നേഹവിരുന്നോടെ സമാപിച്ചു.

തോമസ് ഡിക്രൂസ് 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam