യുഎസിലേക്ക് ഐഎസ് എത്തിച്ച 400 പേരെ തിരിച്ചറിഞ്ഞ് ആഭ്യന്തര സുരക്ഷാ വകുപ്പ്; 150 പേര്‍ അറസ്റ്റില്‍

JUNE 27, 2024, 2:43 AM

വാഷിംഗ്ടണ്‍: ഐഎസുമായി ബന്ധമുള്ള മനുഷ്യക്കടത്ത് ശൃംഖലയിലൂടെ മധ്യേഷ്യയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കടത്തിയ 400 ല്‍ അധികം കുടിയേറ്റക്കാരെ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധമുള്ള 50 ല്‍ അധികം കുടിയേറ്റക്കാര്‍ എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമാണ്.

കുടിയേറ്റക്കാരില്‍ 150 ലധികം പേര്‍ അറസ്റ്റിലായതായി യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ആരോപണത്തില്‍ ഉള്‍പ്പെട്ട ആളുകളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 

മാസങ്ങള്‍ക്ക് മുമ്പാണ് ഐസിഇ ഈ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ യുഎസിന് ഭീഷണി ഉയര്‍ത്തുന്ന ഒരു സംഭവവുമായും ഇവര്‍ക്ക് ബന്ധമില്ല. 

vachakam
vachakam
vachakam

400 കുടിയേറ്റക്കാരില്‍ പലരെയും തെക്കന്‍ അതിര്‍ത്തി കടന്നതിന് ശേഷം കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ രാജ്യത്തേക്ക് കടത്തിവിട്ടു.  കാരണം ഇവരാരും സര്‍ക്കാരിന്റെ തീവ്രവാദ നിരീക്ഷണ പട്ടികയില്‍ ഇല്ലായിരുന്നു. ആ സമയത്ത്, ആശങ്കയുണ്ടാക്കുന്ന ഒരു വിവരവും ഏജന്‍സിയുടെ പക്കലില്ലായിരുന്നു.

എന്നാല്‍ സമീപ ദിവസങ്ങളില്‍, റഷ്യയിലെ ഭീകരാക്രമണങ്ങള്‍ ഐഎസ്‌ഐഎസിനും അതിന്റെ ശാഖയായ ഐഎസ്‌ഐഎസ്-കെയ്ക്കും മേലുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, മോള്‍ഡോവ, കിര്‍ഗിസ്ഥാന്‍, ജോര്‍ജിയ, റഷ്യ എന്നിവയുള്‍പ്പെടെ ഐഎസ് സജീവമായ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഡിഎച്ച്എസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam