നിലമ്പൂര്‍: നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശമാണ്. സ്വതന്ത്രസ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ കൊട്ടിക്കലാശം ഉണ്ടായേക്കില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : പരസ്യപ്രചാരണം ഇന്ന് (ജൂൺ 17) അവസാനിക്കും
സമയം അമൂല്യമായതിനാല്‍ കലാശക്കൊട്ടിന്റെ സമയം കൂടി വീടുകള്‍ കയറി പ്രചാരണം നടത്തണമെന്ന് അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. പൊതു ജനങ്ങളുടെ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് കലാശക്കൊട്ട് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും അന്‍വര്‍ പറഞ്ഞു.
'നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങളാണ്. ഈ വിഷയങ്ങള്‍ മുഴുവന്‍ വോട്ടര്‍മാരിലേക്കും എത്തിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്.
സമയം അമൂല്യമായതിനാല്‍ നാളെ കലാശക്കൊട്ടിന്റെ സമയംകൂടി വീടുകള്‍ കയറി പ്രചരണം നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണം.
ഈ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും ഉള്‍കൊണ്ടു കൊണ്ടും പൊതു ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ചും കലാശക്കൊട്ടിന്റെ സമയം നമ്മള്‍ വ്യക്തികളെ കാണാനും വീടുകള്‍ കയറാനും നമ്മുടെ വോട്ടുകള്‍ ഉറപ്പിക്കാനും വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു', എന്നാണ് പി വി അന്‍വര്‍ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!
എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും