ബിജെപി-എഎപി ബഹളം: മേയറെ തെരഞ്ഞെടുക്കാതെ മുനിസിപ്പല്‍ കൗണ്‍സില്‍ പിരിഞ്ഞു

JANUARY 24, 2023, 8:12 PM

ന്യൂഡെല്‍ഹി: ബിജെപി, എഎപി കൗണ്‍സിലര്‍മാര്‍ ബഹളം വെച്ചതോടെ മുനിസിപ്പല്‍ കൗണ്‍സിലിന് ഇന്നും മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കാനായില്ല. വോട്ടെടുപ്പ് നടത്താതെ എംസിഡി യോഗം പിരിഞ്ഞു. രാവിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. ഇതിനു ശേഷം മേയര്‍ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു. 

ഇതോടെ എതിര്‍പ്പുമായി എഎപി കൗണ്‍സിലര്‍ മുകേഷ് ഗോയല്‍ എഴുനേറ്റു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശം ഇല്ലെന്ന് ഗോയല്‍ വാദിച്ചു. ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കണമെന്നും എഎപി ആവശ്യപ്പെട്ടു. 

പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ എഴുനേറ്റതോടെ യോഗം പ്രക്ഷുബ്ധമായി. സഭ പിരിയുന്നതായി പ്രിസൈഡിംഗ് ഓഫീസര്‍ സത്യ ശര്‍മ അറിയിച്ചു. ഗൗതം ഗംഭീര്‍ എംപിയോട് എഎപി കൗണ്‍സിലര്‍മാര്‍ മോശമായി പെരുമാറിയെന്ന് ബിജെപി ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam