പുതിയ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ഡല്‍ഹിയില്‍ സീറ്റ് നല്‍കി. സി പി ഐ വിട്ട് കോണ്‍ഗ്രസിലെത്തിയ കനയ്യയെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ആണ് കോണ്‍ഗ്രസ് നിർത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കഴിഞ്ഞ തവണ കനയ്യ മത്സരിച്ച ബീഹാറിലെ ബേഗുസറായ് സീറ്റ് കോണ്ഗ്രസ് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും സിപിഐ വഴങ്ങിയില്ല, തുടര്‍ന്നാണ് കനയ്യയെ ഡല്‍ഹിയില്‍ മത്സരിപ്പിക്കാന്‍ കോണ്ഗ്രസ് തീരുമാനിച്ചത്.ഇന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥി പട്ടികയിലാണ് കനയ്യക്കും സീറ്റ് നല്‍കിയത്.
അതേസമയം പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയാണ് ഇന്ന് പുറത്തുവിട്ട പട്ടികയിലെ മറ്റൊരു പ്രമുഖന്‍. ജലന്ധറില്‍ നിന്നാകും മുന്‍ മുഖ്യമന്ത്രി ജനവിധി തേടുക. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ അല്‍ക്ക ലാംബ,ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ജെ പി അഗര്‍വാളിന് സീറ്റ് നല്‍കുകയായിരുന്നു.
ദളിത് നേതാവ് ഉദിത് രാജ് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കും.ഡല്‍ഹിയിലെ മൂന്നും, പഞ്ചാബിലെ ആറും, ഉത്തര്‍ പ്രദേശിലെ ഒരു സീറ്റുമടക്കം 10 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതുവരെ 278 സ്ഥാനാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്