ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആന്ധ്രാപ്രദേശിൽ ബിജെപി-ടിഡിപി സഖ്യസാധ്യതയെന്ന് റിപ്പോർട്ട്. തെലുങ്ക് ദേശം പാർട്ടി വീണ്ടും എൻഡിഎയിലേക്ക് എത്തുമെന്ന് സൂചന. ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തി.
അതേസമയം രണ്ട് ദിവസത്തിനകം സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ടിഡിപി-ബിജെപി സഖ്യം സംബന്ധിച്ച അന്തിമ ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
നേരത്തെ നായിഡുവും ഷായും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ചാണ് ചർച്ച പുരോഗമിക്കുന്നതെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്