ദില്ലി: കേരളത്തിലെ നിയമസഭാ, ലോക്സഭാ മണ്ഡലങ്ങൾ ബിജെപിക്ക് പിടിച്ചെടുക്കണമെങ്കിൽ പ്രവർത്തകർ നന്നായി വിയർപ്പൊഴുക്കേണ്ടി വരും.
ഇത്തവണത്തെ ലോക്സഭാതെരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്രനേതാക്കൾ തന്നെയാണ് കേരളത്തിന്റെ ചില പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ചുക്കാൻ പിടിക്കുന്നത്. അതിന്റെ ആദ്യപടിയെന്നോണം സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണം ശക്തമാക്കാൻ ഒരുങ്ങുകയാണ് നേതൃത്വം.
സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിൽ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ പരസ്യമായി വിമർശിച്ചിരുന്നു. അതിനാൽ തന്നെ സാമൂഹിക മാധ്യമ പ്രചാരണത്തിൽ കേരളത്തിൽ കാര്യമായ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. കൂടുതൽ പ്രൊഫഷണലായ സംഘത്തെ ചുമതലയേൽപിച്ചേക്കും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ട്വിറ്ററിൽ ഏറ്റവും കുറവ് ഫോളോവേഴ്സ് ബിജെപി കേരളം ടിറ്റർ അക്കൗണ്ടിനാണ്. ഫേസ്ബുക്കിൽ തെലങ്കാനയുടെയും കേരളത്തിന്റെയും അക്കൗണ്ടുകൾ മാത്രമാണ് ഒരു മില്യണിൽ താഴെയുള്ളത്. പാർട്ടിക്കെതിരായ ആക്രമണങ്ങളെ ചെറുക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ.
ബിജെപിയുടെ ദേശീയ ഐടി സെല്ലിന്റെ ചുമതല കൂടിയുള്ള രാധാ മോഹൻദാസ് അഗർവാൾ ഇത് സംബന്ധിച്ച് ദേശീയ നേതൃത്ത്വത്തിന് നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടിക്കൊരുങ്ങുന്നത്. കൂടുതൽ പ്രൊഫഷണലായ സംഘത്തെ ചുമതലയേൽപിക്കാനും, ടാർഗറ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കാനും നേതൃത്ത്വം നിർദേശിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്