ഡല്‍ഹി എംസിഡി തിരഞ്ഞെടുപ്പ്; എക്‌സിറ്റ്‌പോള്‍ ഫലങ്ങളിൽ എഎപി തരംഗം, ബിജെപി തകർന്നടിയും

DECEMBER 5, 2022, 7:26 PM

രാജ്യതലസ്ഥാനമായ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ  എക്‌സിറ്റ് പോള്‍  ഫലങ്ങള്‍ പുറത്തുവിട്ടു. തിരഞ്ഞെടുപ്പില്‍ 50.47% പോളിങായിരുന്നു തലസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. 

2017 ല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 53.55% വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ എംസിഡി തിരഞ്ഞെടുപ്പില്‍ 250 വാര്‍ഡുകളിലായി 1349 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഡിസംബര്‍ 7നാണ് വോട്ടെണ്ണല്‍.

ഈ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് സന്തോഷവാര്‍ത്തയുണ്ടെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യയുടെ കണക്ക് വെളിപ്പെടുന്നത്. ഈ കണക്കനിസരിച്ച് ആം ആദ്മി പാര്‍ട്ടിക്ക് 149 മുതല്‍ 171 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

അതേസമയം ബിജെപിക്ക് 69-91 സീറ്റുകളും കോണ്‍ഗ്രസിന് 3-7 സീറ്റുകളും മാത്രമേ ലഭിക്കൂ.ഇത് കൂടാതെ 5-9 സീറ്റുകള്‍ മറ്റുള്ള പാര്‍ട്ടികളുടെ അക്കൗണ്ടിലേക്കും പോകുമെന്നാണ് വിലയിരുത്തല്‍.ഡല്‍ഹി എംസിഡിയില്‍ ആകെ 250 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

 ടൈംസ് നൗ-ഇടിജിയുടെ മറ്റൊരു എക്‌സിറ്റ് പോൾ കാണിക്കുന്നത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടി 146 നും 156 നും ഇടയിൽ സീറ്റുകള്‍ ലഭിക്കുമെന്നാണ്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ 250 വാർഡുകളിൽ 155ലും ആം ആദ്മി പാർട്ടി (എഎപി) നേടിയേക്കുമെന്ന് എൻഡിടിവിയുടെ എക്‌സിറ്റ് പോൾ സർവേ പറയുന്നു.

മൂന്ന്  എക്‌സിറ്റ് പോളുകളും  കോൺഗ്രസിന് പത്തോ അതിൽ താഴെയോ സീറ്റുകളാണ് ലഭിക്കുന്നത്.മറ്റുള്ളവർ 5-9 സീറ്റുകൾ നേടുമെന്ന് മൂന്ന് എക്സിറ്റ് പോളുകൾ കാണിക്കുന്നു. എക്‌സിറ്റ് പോളുകൾ ഫലം  ശരിയാണെങ്കിൽ കഴിഞ്ഞ 15 വർഷമായി എംസിഡി നിയന്ത്രിക്കുന്ന ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam