തരൂർ എംപിയായി, മന്ത്രിയായി, എല്ലാ അവസരവും നൽകിയിട്ടുണ്ടെന്ന്  ചെന്നിത്തല

NOVEMBER 29, 2022, 2:08 PM

ന്യൂഡൽഹി: കോൺഗ്രസ് എല്ലാവർക്കും അവസരങ്ങൾ നൽകുന്ന പാർട്ടിയാണെന്ന് രമേശ് ചെന്നിത്തല. വ്യക്തകളല്ല പാർട്ടിയാണ് വലുതെന്ന് മനസിലാക്കി എല്ലാവരും പ്രവർത്തിച്ചാൽ കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. 

കോൺഗ്രസിൽ എല്ലാവർക്കും അവസരം നൽകാറുണ്ട്. അത് കുറഞ്ഞും കൂടിയും ഇരിക്കുമെന്ന വ്യത്യാസമേയുള്ളൂ. ഏത് നേതാവിനാണ് അവസരം ലഭിക്കാത്തത് എന്ന് ചോദിച്ച ചെന്നിത്തല തരൂർ മൂന്നുതവണ എംപിയായെന്നും കേന്ദ്രമന്ത്രിയായെന്നും ചൂണ്ടിക്കാട്ടി. 

'പാർട്ടിയിൽ എല്ലാ അവസരവും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും അവസരം ലഭിച്ചിട്ടുണ്ട്. എല്ലാവരും പാർട്ടിയുടെ നന്മയെ കരുതി പ്രവർത്തിക്കണം. 

vachakam
vachakam
vachakam

വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന കാര്യം മനസിലാക്കി പ്രവർത്തിച്ചാൽ പ്രശ്‌നങ്ങൾ ഇല്ലാതാകും', ചെന്നിത്തല പറഞ്ഞു.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam