തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ നിര്യാതനായി

MAY 7, 2024, 11:28 AM

തലശ്ശേരി: തലശ്ശേരി നഗരസഭ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി (65) നിര്യാതനായി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറിയും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റുമാണ്. അര നൂറ്റാണ്ടുകാലം തലശ്ശേരിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു.

തലശ്ശേരിയിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയിലും മുഖ്യ പങ്ക് വഹിച്ചു. തലശ്ശേരി റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ്, പഴം പച്ചക്കറി സൊസൈറ്റി പ്രസിഡന്റ്, കോപ്പറേറ്റീവ് പ്രസ് പ്രസിഡന്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചു. തലശ്ശേരി ജനറൽ ആശുപത്രി വികസന സമിതി അംഗവുമാണ്

ഭാര്യ: കെ. സുജയ (ക്ലാർക്ക്, തലശ്ശേരി സഹകരണ ആശുപത്രി).

vachakam
vachakam
vachakam

മക്കൾ: സിജിൻ (പുന്നോൽ സർവീസ് സഹകരണ ബാങ്ക്), സിൻസി (ട്യൂട്ടർ മണ്ണയാട് സഹകരണ നഴ്‌സിംഗ് കോളേജ്).

മരുമക്കൾ: ദിനിഷ, മിധുൻ (ഖത്തർ).




vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam