ജിതേല യോഹന്നാൻ നിര്യാതയായി

JUNE 26, 2026, 6:57 AM

ടോറോന്റോ : പത്തനംതിട്ട, മൈലപ്രയിൽ പുതുവേലിൽ ജിതില യോഹന്നാൻ (39), 2026 ജൂൺ 25ന് കാനഡയിലെ ടോറോന്റോയിൽ  നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.  
കോട്ടയം , ചാന്നാനിക്കാട് , പടിവാതുക്കൽ ബോബി ചെറിയാന്റെ ഭാര്യയാണ് പരേത. 
കാനഡയിൽ, ടോറോന്റോയിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് ആറും, നാലും, മൂന്നും (ഹന്നാ, സാറ, നോവ) വയസ്സായ മൂന്നു കുട്ടികൾ ഉണ്ട്.
തന്റെ കുടുംബത്തിന്റെ തണലായിരുന്ന ജിതില പതിവുപോലെ ജോലി ചെയ്യുന്നതിനിടയിലാണ് മരണം സംഭവിച്ചത് . ഒപ്പമുണ്ടായിരുന്ന മാതാവും പാരാമെഡിക്കൽ പ്രവർത്തകയും തക്ക സമയത്തു ഇടപെട്ടിട്ടും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ബോബി ചെറിയാൻ കാനഡ പോസ്റ്റിൽ ഉദ്യോഗസ്ഥനാണ് . 

ഈ വലിയ തകർച്ചയിലൂടെ കടന്നുപോകുന്ന ബോബിക്കും കുഞ്ഞുങ്ങൾക്കും വേണ്ടി നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

https://gofund.me/d208b80ee

പ്രിയപ്പെട്ട ജിഥേലയ്ക്ക് ആദരാഞ്ജലികൾ. 

പൊതുദർശനത്തിന്റെയും സംസ്‌കാര ശുശ്രൂഷകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam