ഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്‌കറിയായുടെ സംസ്‌കാരം മാർച്ച് 28ന് വ്യാഴാഴ്ച

MARCH 26, 2024, 11:44 PM

ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ നിര്യാതനായ സോജി സ്‌കറിയായുടെ (42) പൊതു ദർശനവും സംസ്‌ക്കാര ചടങ്ങുകളും മാർച്ച് 28ന് വ്യാഴാഴ്ച രാവിലെ 9:15 മുതൽ ഒരു മണി വരെയുള്ള സമയങ്ങളിൽ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടും. (Ascension Mar Thoma Church, 10197 Northeast Avenue, Philadelphia, PA 19116) തുടർന്ന് 1 :25ന് ഇടവക വികാരി റവ. ബിബി മാത്യു ചാക്കോയുടെ നേതൃത്വത്തിൽ ലോൺവ്യൂ സെമിത്തേരിയിൽ സംസ്‌കാരവും നടക്കും. (Lawnview Cemtery, 500 Huntingdon Pike, Rockledge, PA 19046)

കോന്നി കക്കുന്നത്ത് സ്‌കറിയ ജോർജിന്റെയും ശോശാമ്മ സ്‌കറിയയുടെയും മകനായി 1982 മെയ് 18 ന് ജനിച്ച സോജി, 2001ൽ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തി. ഫിലഡൽഫിയ സിറ്റിയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫ്‌ളീറ്റ് സർവീസിൽ മെക്കാനിക്കായി ജോലിചെയ്തു വരികയായിരുന്നു.

കരുവാറ്റ മുറിപ്പാലയിൽ ലാൻസിയാണ് ഭാര്യ.

vachakam
vachakam
vachakam

നിയാ (അമ്മുക്കുട്ടി) ആണ് ഏക മകൾ.

ശോഭ & സുബിൻ ഏബ്രഹാം, സിജി & ഷാന്റോ മാത്യു (സഹോദരങ്ങൾ)

Live Telecast: https://aerodigitalstudio.com/live or https://www.youtube.com/c/TheAerodigitalstudio/live

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam