ഹൂസ്റ്റൺ: കട്ടച്ചിറ നെടുമാക്കൽ പരേതനായ പാച്ചി മത്തായി & ത്രേസ്യാമ്മയുടെ മകൻ സൈമൺ നെടുമക്കാൽ (65) ഹൂസ്റ്റണിൽ നിര്യാതനായി.
സംസ്‌കാര ശുശ്രൂഷകൾ ജൂൺ 1, 2 (തിങ്കൾ, ചൊവ്വ) തീയതികളിൽ ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ നടക്കുന്നതാണ് (6400 W Fuqua St, Missouri City, TX 77489).
ജൂൺ 1 തിങ്കൾ: വൈകിട്ട് 5 മണിമുതൽ 7 മണിവരെ പൊതുദർശനം, തുടർന്ന് ദിവ്യബലി.
ജൂൺ 2 ചൊവ്വ: രാവിലെ 9 മണിമുതൽ 10.20 വരെ പൊതുദർശനം, തുടർന്ന് ദിവ്യബലിയും പ്രാർത്ഥനാശുശ്രൂഷകളും.
സംസ്‌കാരം ഉച്ചയ്ക്ക് 2മണിക്ക് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310 N Main St, Pearland, TX 77581).
ഭാര്യ: ലിൻസി (നീണ്ടൂർ പറയംകാലായിൽ കുടുംബാംഗം).
മക്കൾ: ജെന്നി & ബോണി തെക്കനാട്ട് (ഹൂസ്റ്റൺ), ജെഫി & ജോഷ്വാ വലിയ പറമ്പിൽ (സാൻഹൊസെ).
കൊച്ചുമകൾ: അമീലിയ തെക്കനാട്ട്.
സഹോദരങ്ങൾ: മേയമ്മ & സക്കറിയ ആയിരം തൈക്കൽ (ഹൂസ്റ്റൺ), മാത്യു & വിമല നെടുമാക്കൽ (ഷിക്കാഗോ), ജെയിംസ് & ആൻസി നെടുമാക്കൽ (ഹൂസ്റ്റൺ), സിസിലി & സ്റ്റീഫൻ ചാഴിക്കാട്ട് (ഹൂസ്റ്റൺ), ജോസ് (ജോ) & ഷൈജ നെടുമാക്കൽ (ഹൂസ്റ്റൺ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
