ഏബ്രഹാം ഫിലിപ്പ് ചിക്കാഗോയിൽ നിര്യാതനായി

MAY 9, 2026, 1:30 PM


ചിക്കാഗോ : കീക്കൊഴൂർ പൊട്ടക്കുളത്ത് കുടുംബാംഗമായ ഏബ്രഹാം ഫിലിപ്പ് (90) ചിക്കാഗോയിൽ നിര്യാതനായി. പരേതയായ അന്നമ്മ ഫിലിപ്പാണ് ഭാര്യ. ചിക്കാഗോ ലാൻഡ് ഗോസ്പൽ അസംബ്ലി സഭാംഗമായിരുന്നു.

ഷൈനി കുര്യൻ, ഷാജി എബ്രഹാം, ജെയിംസ് എബ്രഹാം എന്നിവർ മക്കളും കുര്യൻ വർഗീസ്, ഷേർലി എബ്രഹാം, ബീന എബ്രഹാം എന്നിവർ മരുമക്കളുമാണ്. ആശിഷ്, അഞ്ചു,ഹന്ന, ഹെയ്‌ലി,ജോഹാ ജെസാ, ജോഹാൻ എന്നിവർ കൊച്ചുമക്കളുമാണ്

കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിൽ ചീഫ് അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  മേൽപ്പാടം ബ്രദറൺ അസംബ്ലിയുടെ മുൻ എൽഡറായിരുന്നു. പിന്നീട് ചിക്കാഗോയിലെ വിവിധ ബ്രദറൺ സഭകളിൽ  ശുശ്രൂഷ ചെയ്തു. 

മികച്ച എഴുത്തുകാരൻ ആയിരുന്ന പരേതൻ  ആയിരക്കണക്കിന് ക്രിസ്തീയ ലേഖനങ്ങളും കവിതകളും രചിച്ചതോടൊപ്പം, പുതിയ നിയമം മുഴുവൻ കവിതാരൂപത്തിൽ അവതരിപ്പിച്ച അപൂർവ സംഭാവനയും നൽകിയിട്ടുണ്ട്.

1957-ൽ എസ്.ബി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയതോടൊപ്പം തിയോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ശവസംസ്കാരം മെയ് 16  ശനിയാഴ്ച രാവിലെ 9:30 മണിക്ക് നൈൽസിലുള്ള  കൊളോണിയൽ ഫ്യൂണറൽ ഹോമിൽ ആരംഭിച്ച് ഉച്ചയോടെ All saints  സെമിത്തേരിയിൽ നടക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam