തൃശൂർ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

MAY 13, 2026, 10:48 AM

തൃശൂർ/ഡാളസ് : നഗരത്തിലെ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്‌സര ഗാർഡൻസ് ഹൗസ് നമ്പർ ആറിൽ താമസിക്കുന്ന റിട്ട. അധ്യാപിക ലിൻസി ജോൺസൺ (57) ആണ് മരിച്ചത്.

ഡാളസിലെ ലിജു ആന്റണിയുടെ സഹോദരിയാണ് പരേത.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഡിവൈഡറിൽ തട്ടി റോഡിന്റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരെ വന്ന കാർ സ്‌കൂട്ടറിൽ ഇടിക്കുകയുമായിരുന്നു.

vachakam
vachakam
vachakam

കേന്ദ്ര വുമൺസ് കമ്മിറ്റി ചിൽഡ്രൻസ് എഡ്യൂക്കേഷൻ കോ-ഓർഡിനേറ്ററായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭർത്താവ്: പി.എ. ജോൺസൺ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ).

മക്കൾ: എബിൻ പി. ജോൺ( യു.കെ), വിപിൻ പി. ജോൺ (ബാംഗ്ലൂർ).

vachakam
vachakam
vachakam

മരുമക്കൾ: ബ്രെന്റാ ജെയിംസ്, അൻജിത റോസ്.

സംസ്‌കാരം : മൃതദേഹം മെയ് 15 വെള്ളി രാവിലെ 8:00 മണിക്ക് നെല്ലിക്കുന്നിലെ വസതിയിൽ എത്തിക്കും. സംസ്‌കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം 5:00 മണിക്ക് പറവട്ടാനി മാർ അദായി ശ്ലീഹ കൽദായ സുറിയാനി പള്ളിയിൽ (Mar Adhai Sleeha Chaldean Syrian Church) നടക്കും.

കൂടുതൽ വിവരങ്ങൾക്ക് : 944-729-5074

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam