ന്യൂജേഴ്‌സി: ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) മുൻ പ്രസിഡന്റും മുൻ അഡൈ്വസറി ബോർഡ് ചെയർമാനുമായ സുനിൽ തൈമറ്റത്തിന്റെ മാതാവ് മോളി ജേക്കബ് (86) ന്റെ നിര്യാണത്തിൽ IPCNA അനുശോചനം രേഖപ്പെടുത്തുന്നതായി ഇൻഡ്യാ പ്രസ് ക്ലബ് പ്രസിഡന്റ് രാജു പള്ളത്ത് അറിയിച്ചു.
വടക്കഞ്ചേരി വാക്കോട് തൈമറ്റത്തിൽ പരേതനായ ടി.എം. ജേക്കബിന്റെ ഭാര്യയാണ് മോളി ജേക്കബ്.
സംസ്‌കാര ശുശ്രൂഷകൾ മേയ് 27 ബുധനാഴ്ച വൈകിട്ട് 3 മണി മുതൽ സ്വഭവനത്തിൽനിന്ന് ആരംഭിച്ച് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.
IPCNA പ്രസിഡന്റ് രാജു പള്ളത്ത്, സെക്രട്ടറി അനിൽ ആറന്മുള, ട്രഷറർ ജയൻ ജോസഫ്, അഡൈ്വസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ എന്നിവർ സംയുക്തമായി നൽകിയ വാർത്താകുറിപ്പിലാണ് അനുശോചനം അറിയിച്ചത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
