പത്തനാപുരം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കൊട്ടാരക്കരപുനലൂർ ഭദ്രാസനത്തിലെ സീനിയർ വൈദികനും പിടവൂർ വേങ്ങൽ മണപ്പുറത്തു താമസക്കാരനുമായ റവ ഫാ. വി.എ. ചെറിയാൻ(88) അന്തരിച്ചു. പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയാണ് അദ്ദേഹത്തിന്റെ മാതൃഇടവക.
സംസ്‌കാര ശുശ്രൂഷകൾ 2026 മെയ് 18 തിങ്കളാഴ്ച ഇടവക പള്ളിയിൽ നടക്കും.
ഭാര്യ: പരേതയായ സാറാമ്മ ചെറിയാൻ
മക്കൾ: മിനി ചെറിയാൻ, ബ്ലെസി മാത്യു, ജിമോൻ (സൗദി).
മരുമക്കൾ: ചാക്കോ മാത്യു (ദുബായ്), തേവലപ്പുറത്ത് മാലിക്, മനു മോൾ വർഗീസ് (നെല്ലിക്കുന്നേൽ).
സംസ്‌കാര ശുശ്രൂഷകളുടെ സമയക്രമീകരണം
2026 മെയ് 17, ഞായറാഴ്ച വൈകിട്ട് 4:00 ന്: പത്തനാപുരം സെന്റ് ജോസഫ് ഹോസ്പിറ്റൽ മോർച്ചറിയിൽ നിന്നും ഭൗതിക ശരീരം എടുക്കുന്നു.
4:15 ന്: മൗണ്ട് താബോർ ദയറ ചാപ്പലിൽ എത്തിച്ച് അവിടെ പൊതുദർശനത്തിന് വെച്ച് ശുശ്രൂഷയുടെ മൂന്നാം ക്രമം നടത്തുന്നു. 5:45 ന്: നഗരി കാണിക്കൽ (പത്തനാപുരം ടൗൺ, പിടവൂർ ജംഗ്ഷൻ, സത്യൻമുക്ക് വഴി ഭവനത്തിലേക്ക്).6:15 ന്: ഭവനത്തിൽ എത്തിച്ചേരുന്നു. തുടർന്ന് ശുശ്രൂഷയുടെ നാല്, അഞ്ച് ക്രമങ്ങൾ പൂർത്തീകരിക്കുന്നു.
2026 മെയ് 18, തിങ്കളാഴ്ച
രാവിലെ 6:30 ന്: പ്രഭാതനമസ്‌കാരം, തുടർന്ന് വി. കുർബാന ഇടവക പള്ളിയിൽ. 9:30 ന്: ഭവനത്തിൽ വെച്ച് ശുശ്രൂഷയുടെ ആറാം ക്രമം.1 0:15 ന്: ഭവനത്തിൽ വെച്ച് ശുശ്രൂഷയുടെ ഏഴാം ക്രമം.
11:00 ന്: ഭവനത്തിൽ നിന്നും വിലാപയാത്ര പുറപ്പെടുന്നു. 11:30 ന്: ദേവാലയത്തിൽ എത്തിച്ചേർന്ന് എട്ടാം ക്രമവും തുടർന്ന് സമാപന ശുശ്രൂഷയും. ഉച്ചയ്ക്ക് 1:00 ന്: ആശിർവാദം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
