ഡാളസ്: മെസ്‌ക്വിറ്റിൽ താമസിക്കുന്ന പ്രമുഖ പ്രവാസി മലയാളി മീന സത്യൻ (75) അന്തരിച്ചു.
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ സത്യൻ മണിയുടെ പത്‌നിയാണ് പരേതയായ മീന.
നീണ്ട കാലമായി ഡാളസിലെ സാമൂഹികസാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന സത്യൻ മണിയും കുടുംബവും കേരള അസോസിയേഷന്റെ വലിയ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ്.
മീന സത്യന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി പ്രസിഡന്റ് എബ്രഹാമിന്റെ അനുശോചന കുറിപ്പിൽ പറയുന്നു.
സംസ്‌കാര ശുശ്രൂഷകൾ: 2026 മേയ് 14, വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന്
സ്ഥലം: ന്യൂ ഹോപ്പ് സെമിത്തേരി (New Hope Cemetery), 500 US-80, Sunnyvale, TX, 75182.
വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഡാളസിലെ മലയാളി സമൂഹവും പങ്കുചേരുന്നു.
കൂടുതൽ വിവരങ്ങൾക്ക് 972-271-2222
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
