ന്യൂയോർക്ക്: പരേതനായ റവ. ഡോ. ജോൺ ചെറിയാന്റെ ഭാര്യയും ആറു പതിറ്റാണ്ടുകൾ അമേരിക്കയിൽ നേഴ്‌സായി സേവനമനുഷ്ഠിച്ച ഗ്രേസ് ചെറിയാൻ (തങ്കമ്മ 92) നിര്യാതയായി.
കൂട്ടിക്കൽ പള്ളിവാതുക്കൽ പരേതരായ പി.എം. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്.
ന്യൂയോർക്ക് കാൽവറി ഫെയ്ത്ത് ടാബർനക്കിൾ സഭാംഗമായിരുന്നു.
സഹോദരങ്ങൾ: സ്‌കറിയ ജോൺ (ന്യൂയോർക്ക്), ദീർഘകാലം ആന്ധ്രയിൽ സുവിശേഷ പ്രവർത്തകയായിരുന്ന പരേതയായ റോസമ്മ ജോൺ, പരേതരായ ഡോ. മാത്യൂസ് ജോൺ, ഏലിയാമ്മ ഫിലിപ്പ്, ജോയി ജോൺ.
ഡൽഹിയിലും കാനഡയിലും നേഴ്‌സ് ആയി ജോലി നോക്കിയിട്ടുള്ള പരേത 60 വർഷങ്ങൾക്കു മുമ്പാണ് അമേരിക്കയിൽ എത്തിച്ചേർന്നത്.
സംസ്‌കാര ശുശ്രൂഷകൾ ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഗേറ്റ് വേ ഇന്റർനാഷണൽ ചർച്ചിൽ ആരംഭിക്കും.
ജൂൺ 6 ശനിയാഴ്ച ഉച്ചയോടെ പൈൻ ലോൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്‌കാരം നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
