ജോൺ സി. വർഗ്ഗീസ് ഡാളസിൽ നിര്യാതനായി

MARCH 30, 2024, 11:19 AM

ഡാളസ്: തിരുവല്ല മഞ്ഞാടി താഴാംപള്ളം വലിയ പറമ്പിൽ ജോൺ സി. വർഗ്ഗീസ് (യോനാച്ചൻ 82) മാർച്ച് 28ന് ഡാളസിൽ വെച്ച് നിര്യാതനായി. തിരുവല്ല വെൺപാലയിൽ കെ.എം. വർഗ്ഗീസ് - അന്നാമ്മ ദമ്പതികളുടെ മകനായിരുന്നു. 1966 -67 വർഷങ്ങളിൽ തിരുവല്ല ശാരോൻ ബൈബിൾ കോളേജിലെ പഠനത്തിന് ശേഷം എവരഹോം ക്രൂസേഡ് എന്ന സുവിശേഷ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുകയും തുടർന്ന്  1970ൽ ഫിലദൽഫിയ ബെറിയൻ ബൈബിൾ കോളേജിലെ പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി.

1972ൽ മിനിയാപ്പൊലീസ് എ.ജി. ബൈബിൾ കോളേജിൽ ചേർന്ന് നാലു വർഷം വേദപഠനം നടത്തി. 1976ൽ ഡാളസിലേക്ക് താമസം മാറിയ ശേഷം യു. എസ്. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിൽ ജീവനക്കാരനായിരുന്നു. ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭയുടെ പ്രാരംഭകാല അംഗമായിരുന്ന ഇദ്ദേഹം സഭയുടെ പ്രഥമ സെക്രട്ടറി എന്ന പദവി അലങ്കരിച്ചു. സഭയുടെ സണ്ടേസ്‌കൂൾ അധ്യാപകനായി മുപ്പതിൽ അധികം വർഷങ്ങൾ സേവനം ചെയ്തു.

ഭൗതിക സംസ്‌കാരം പിന്നീട്.

vachakam
vachakam
vachakam

ഭാര്യ: റേച്ചൽ (പൊന്നമ്മ) വർഗ്ഗീസ്.

മക്കൾ: റോയി - ജോയ്‌സ് വർഗ്ഗീസ്, റീന - ലിജോ ഏബ്രഹാം, രൂത്ത് - സെൽബി കുരുവിള.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam