പുരാവസ്തു ഗവേഷകൻ ഡോ.ഹരിശങ്കർ നിര്യാതനായി

AUGUST 29, 2022, 1:13 PM

തിരുവനന്തപുരം: പുരാവസ്തു ഗവേഷകൻ ഡോ.ബി.എസ്.ഹരിശങ്കർ (56) നിര്യാതനായി. പട്ടം പനച്ചമൂട് ലെയ്‌നിൽ ശ്രീശൈലത്തിൽ പരേതനായ കെ.ജി. ഭാസ്‌കരൻ നായരുടെയും ബി.ശ്യാമള നായരുടെയും മകനാണ്.

ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ മ്യൂസിയത്തിൽ അസിസ്റ്റന്റ് ഡയറക്ടർ, ഇറ്റലിയിലെ വെനീഷ്യൻ അക്കാഡമി ഒഫ് ഇന്ത്യൻ സ്റ്റഡീസിൽ റിസർച്ച് അസോസിയേറ്റ്, ഷിംല ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അക്കാഡമിക് കൗൺസിൽ മെമ്പർ, സെൻസർ ബോർഡ് അംഗം, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം പത്തിലധികം ഗ്രന്ഥങ്ങളുടെ കർത്താവാണ്.

ഭാര്യ: ഡോ. പൗർണമി ഹരിശങ്കർ. മകൻ: ബാലസ്‌കന്ദ ശങ്കർ. സംസ്‌കാരം നടന്നു. സഞ്ചയനം വ്യാഴാഴ്ച (സെപ്തംബർ 1) രാവിലെ 8.30ന്.

vachakam
vachakam
vachakam




ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam