ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വട്ടയാൽ സ്വദേശി അഫ്സൽ (41)നെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയിലായിരുന്നു സംഭവം. ചുങ്കം പാലത്തിന് സമീപത്താണ് ആന്റണി വർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതലും ലഹരി ഉപയോഗമാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ആഞ്ഞടിക്കുമ്പോഴും ദിവസേന ലഹരിയുമായി പിടിയിലാകുന്നവരുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ ദിവസം ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 12449 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 57 കേസുകളിലായി 65 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11555 ആയി. ഇതുവരെ 24246.942 ഗ്രാം എം.ഡി.എം.എയും 1536.283 കി.ഗ്രാം കഞ്ചാവും 773.079 ഗ്രാം ബ്രൗൺ ഷുഗറും 5717.069 ഗ്രാം ഹാഷിഷ് ഓയിലും 578.847 ഗ്രാം ഹെറോയിനും 441.660 ഗ്രാം ചരസും 8724 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 23 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ആറ് കേസുകളും കൊമേർഷ്യൽ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 27 കേസുകളും കോട്പ പ്രകാരം 36 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 207.328 ഗ്രാം എം.ഡി.എം.എയും 0.265 കി.ഗ്രാം കഞ്ചാവും 6.77 ഗ്രാം ബ്രൗൺ ഷുഗറും 374 ഗ്രാം ഹാഷിഷ് ഓയിലും 37.1 ഗ്രാം ഹെറോയിനും 36 ഗ്രാം ചരസും 5700 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 91 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10219 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 835 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 7030 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
