മുഖ്യമന്ത്രിയുടെ ഗോകുലം പാർക്കിലെ പരിപാടിയിൽ മാധ്യമങ്ങൾക്ക് പൊലീസ് നിയന്ത്രണം

SEPTEMBER 26, 2026, 1:36 AM

കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന്റെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് നിയന്ത്രണമേർപ്പെടുത്തിയതായി ആരോപണം. പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രതികരണം തേടുന്നതിനായി എത്തിയ മാധ്യമപ്രവർത്തകർക്കാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. 

ഗോകുലം പാർക്കിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പൊലീസ് നിർദേശിച്ചതായാണ് വിവരം.  മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും മാറിനിൽക്കണമെന്നും അസിസ്റ്റന്റ് കമ്മീഷണർ നിർദേശം നൽകി. 

മൈക്കുമായി പോകരുത് മാറിനിൽക്കാനായിരുന്നു എറണാകുളം എസിപി പീറ്റർ കെ ജെയുടെ നിർദ്ദേശം. മാറി നിന്നാൽമതി, Z+ സുരക്ഷയുള്ളയാളാണ് എന്നും പോലീസ് മാധ്യമ പ്രവർത്തകരോട് നിർദ്ദേശിച്ചു. ഇങ്ങനെ ഒരു നിർദ്ദേശം പൊലീസിന് കിട്ടയിട്ടുണ്ടോ എന്ന ചോദ്യത്തോട് പീറ്റ‍ർ കെ ജെ പ്രതികരിച്ചില്ല. ഗോകുലം പാർക്കിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയവരോടാണ് നിർദേശം. മുഖ്യമന്ത്രിയ്ക്ക് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താൽപര്യമില്ലെന്നും പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam