കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടൻ രവീന്ദ്രനെ തെരഞ്ഞെടുത്തത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോയ് മാത്യുവിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചെയര്‍മാനായി രവീന്ദ്രനെയും വൈസ് ചെയര്‍പേഴ്‌സണായി പ്രിയങ്ക നായരെയുമാണ് തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ഇടത് സൈബർ ഗ്രൂപ്പുകളിൽ ജോയ് മാത്യുവിനെതിരെ ട്രോളുകൾ നിറയുകയാണ്. ഇതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അദ്ദേഹം രംഗത്ത് വന്നു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എൻ്റെ അഭ്യുദയകാംക്ഷികൾ -പ്രത്യേകിച്ച് ബിപ്പ്ളവ പാർട്ടി അടിമകൾ -വിഷമത്തിലാണ്. പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ്. സാരമില്ല സഖാക്കളെ സാരമില്ല. 10 വർഷം മുമ്പ്' ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല. രവീന്ദ്രനും ടീമിനും ആശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്.
രവീന്ദ്രനും പ്രിയങ്കയ്ക്കും പുറമെ സലിം ഹസ്സന്‍, ജോഫിന്‍ ടി. ചാക്കോ എന്നിവരാണ് ഭരണസമിതിയിലെ മറ്റു അംഗങ്ങള്‍. ജനറല്‍ കൗണ്‍സിലിലേക്ക് 15 അംഗങ്ങളെയും നിയമിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ പരിചയസമ്പത്ത്, ഭരണപരമായ കഴിവ്, അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശേഷി എന്നിവ പരിഗണിച്ചാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
