കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരെ കൂടുതൽ പരാതികൾ വന്നിരുന്നു. ഇന്നലെ മാത്രം 20-ലേറെ പേർ പരാതിയുമായി എത്തിയതായാണ് റിപ്പോർട്ടുകൾ. വിദേശ ജോലി വാഗ്ദാനം ചെയ്ത് അഡ്വാൻസ് ഇനത്തിൽ രണ്ടും മൂന്നും ലക്ഷം രൂപ വീതം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
ഇതിനിടെ പാർവതി മായ പണം തട്ടിയ കേസിൽ ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. വൻതോതിൽ വിദേശ പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇഡി ഇടപെടൽ. അതിനിടെ പൊന്നാനി സ്വദേശിയുടെ പരാതിയിൽ ഒരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു.
പാർവതി മായ പിടിയിലായതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവർക്കെതിരെ 300ഓളം പരാതികളുണ്ടെന്ന് പൊലീസ് പറയുന്നു. പരാതിയുമായി എത്തിവരിൽ കുറച്ച് പേർക്ക് പണം തിരികെ കൊടുത്ത് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ പ്രാഥമിക റിപ്പോർട്ട് പൊലീസ് ഇഡിക്ക് ഇന്നലെ തന്നെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശത്തുള്ള അക്കൗണ്ടുകളിലേക്ക് പണം അയച്ചുനൽകിയെന്നും ജോലി ലഭിക്കാതെ വന്നതോടെ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ചില പരാതികളിൽ വ്യക്തമാക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.അർമേനിയയിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ വാങ്ങിയെന്ന കേസിലും പോളണ്ടിലെ വെയർഹൗസിൽ ജോലി വാഗ്ദാനം ചെയ്ത് 6.06 ലക്ഷം രൂപ വാങ്ങിയെന്ന കേസിലുമാണ് പാലാരിവട്ടം പൊലീസ് പാർവതിയെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
