ആലുവ: മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള 24-ാമത് അഖിലേന്ത്യാ ഇന്റർ സ്‌കൂൾ ഇൻവിറ്റേഷൻ ഫുട്‌ബോൾ ടൂർണ്ണമെന്റ് 2026 നവമ്പർ 8 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ആലുവ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കുകയാണ്.
കേരളത്തിലും പുറത്തുമുള്ള മികച്ച 16 സ്‌കൂൾ ടീമുകൾ മാറ്റുരക്കുന്ന ഈ മത്സരങ്ങൾ 2026 നവംബർ 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഒളിംപ്യൻ അലക്‌സ് ആന്റണി ഉദ്ഘാടനം ചെയ്യും. ആലുവ എം.എൽ.എ അൻവർ സാദത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സംഘാടക സമിതിയുടെ രക്ഷാധികാരിയും മലങ്കര യാക്കോബായ സഭയുടെ അങ്കമാലി മേഖലാധിപനുമായ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യം ഉണ്ടായിരിക്കും. എറണാകുളം അങ്കമാലി അതിരൂപതയുടെ എഡ്യൂക്കേഷൻ കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
സംഘാടക സമിതിയ ചെയർമാൻ എം.ഒ. ജോൺ ടൂർണ്ണമെന്റ് പതാക ഉയർത്തും. ആലുവ നഗരസഭ ചെയർപേഴ്‌സൺ സൈജി ജോളി, വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മിനി ബൈജു, പ്രമുഖ കാർട്ടൂണിസ്റ്റും, പ്രഭാഷകനുമായ വാചകം ന്യൂസ് പത്രാധിപർ ജോഷി ജോർജ്, എം.എൻ. സത്യദേവൻ എന്നിവർ ആശംസകൾ നേരും.
ഉദ്ഘാടന ദിനത്തിൽ ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ പൗലോസ് മാർ അത്താനാസ്യോസ് വലിയ തിരുമേനിയുടെ കബറിടത്തിൽ നിന്ന് കൊളുത്തിയെടുക്കുന്ന ദീപശിഖ ആലുവ ഫുട്‌ബോൾ അക്കാദമിയിലെ കുട്ടികൾ നഗരം ചുറ്റി ഗ്രൗണ്ടിൽ എത്തിത്തിച്ച ശേഷം മുതിർന്ന ഫുട്‌ബോളർമാർ കൈമാറി, ആലുവ ഫുട്‌ബോൾ അക്കാദമിയിലൂടെ വളർന്ന് ദേശീയ ഗെയിംസിൽ ഫുട്‌ബോളിൽ ചാമ്പ്യന്മാരായ കേരളം ടീമിൽ അംഗമായ ടി.എൻ. അഫ്‌നാസ് ഗ്രൗണ്ടിൽ ദീപം പ്രകാശിപ്പിച്ചത്.
പി. രാജശേഖരൻ പിള്ള മെമ്മോറിയൽ ട്രോഫിക്കും, പോൾ മറ്റത്തിൽ മെമ്മോറിയൽ ട്രോഫിക്കും വേണ്ടി നടത്തപ്പെടുന്ന മിനി മാറ്റ് ഫുട്‌ബോൾ മത്സരങ്ങൾ 2026 നവമ്പർ രണ്ടിന് തിങ്കളാഴ്ച ആരംഭിച്ചതാണ്.
യു.പി. എബ്രഹാം മെമ്മോറിയൽ ട്രോഫിക്കും, എം.സി. മാത്യു മെമ്മോറിയൽ ട്രോഫിക്കും, എം.എ. വർഗീസ് (പാപ്പച്ചൻ) മെമ്മോറിയൽ ട്രോഫിക്കും വേണ്ടി ജില്ലയിലെ പ്രമുഖരായ 7 ടീമുകളെ പങ്കെടുക്കുന്നുണ്ട്. വെറ്ററൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റും ഇതോടൊപ്പം അരങ്ങേറും.
പിആർഒ ചിന്നൻ പൈനാടത്ത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
