കൊച്ചിയില്‍ ഡോക്ടറെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചു: നടി അതുല്യ ചന്ദ്ര അറസ്റ്റില്‍

NOVEMBER 5, 2026, 6:40 AM

കൊച്ചി: യുവ ഡോക്ടറെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ സിനിമ നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.

ബന്ധുവായ സ്ത്രീക്ക് അടിയന്തര വൈദ്യസഹായം വേണമെന്ന് വിശ്വസിപ്പിച്ചാണ് 41-കാരനായ ഡോക്ടറെ പൊന്നുരുന്നിയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ ഡോക്ടറെ കസേരയിലിരുത്തി അതുല്യയും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന 12 അംഗ സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഡോക്ടറുടെ വാച്ചുകളും മൊബൈല്‍ ഫോണുകളും അടക്കം ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങളാണ് സംഘം കവര്‍ന്നത്.

സംഭവം ഹണിട്രാപ്പാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ടെന്നും ഒളിവിലുള്ള ബാക്കി ഒന്‍പത് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam