തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു

NOVEMBER 27, 2026, 12:59 AM

തൃശ്ശൂര്‍: മാര്‍ ആര്‍ഡ്രൂസ് താഴത്ത് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിയുന്നു. രാജിക്കത്ത് സിനഡിന് കൈമാറി.

75 വയസ് പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് സ്വയം ഒഴിയുന്നത്. തൃശ്ശൂര്‍ പുതുക്കാട് സ്വദേശിയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പരസ്ത്യസഭാ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ജനുവരിയില്‍ ചേരുന്ന സിനഡില്‍ പുതിയ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കും. നിലവിലെ സഹായമെത്രാന്‍ മാര്‍ ടോണി നീലംകാവില്‍ പുതിയ ആര്‍ച്ച് ബിഷപ്പായേക്കും.

 2004 മുതല്‍ 2007വരെ സഹമെത്രാനായിരുന്ന ആന്‍ഡ്രൂസ് താഴത്ത് പിന്നീട് ആര്‍ച്ച് ബിഷപ്പ് ആയി തൃശ്ശൂര്‍ അതിരൂപതയെ നയിക്കുകയായിരുന്നു. സിബിസിഐ, പ്രസിഡന്റ്, കേരള കത്തോലിക്കാ മെത്രാന്ഡ സമിതിയുടെ ജനറല്‍ സെക്രട്ടറി, എറണാകുളം, അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

vachakam
vachakam
vachakam

കുര്‍ബാന ഏകീകരണം സഭയുടെ തീരുമാനമാണെന്നും അതിനെ എതിര്‍ക്കുന്നത് സഭയുടെ നന്മയ്ക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ശാരീരികമായി ആക്രമിച്ചവരോടും വിമര്‍ശിച്ചവരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി. വൈദിക ജീവിതത്തില്‍ അന്‍പതുവര്‍ഷം തികയുകയാണ് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam