യുവാവ് ജീവനൊടുക്കിയതിന് പിന്നാലെ പ്രണയിനിയായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

NOVEMBER 27, 2026, 12:01 AM

മാ​മ​ല​ക്ക​ണ്ടം: യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 

മാ​മ​ല​ക്ക​ണ്ടം എ​ളം​ബാ​ശേ​രി ഉ​ന്ന​തി​യി​ൽ  വാ​സു​വി​ൻറെ മ​ക​ൻ വി​ജ​യ് വാ​സു (19), ദേ​വ​യാ​നി​യു​ടെ ചെ​റു​മ​ക​ൾ അ​മൃ​ത (18) എ​ന്നി​വ​രാ​ണ് ര​ണ്ട് ദി​വ​സ​ത്തി​നി​ടെ മ​രി​ച്ച​ത്.   പ​ഠ​ന​ശേ​ഷം കൂ​ലി​പ്പ​ണി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു വി​ജ​യ്. ചെ​റു​പ്രാ​യ​ത്തി​ൽ അ​മ്മ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മു​ത്ത​ശിക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന അ​മൃ​ത, പ്ല​സ്‌​ടു​വി​ന് ശേ​ഷം കോ​ത​മം​ഗ​ല​ത്ത് ടി​ടി​സി വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു.

ഇ​രു​വ​രും കു​റ​ച്ചു​കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഈ ​ബ​ന്ധ​ത്തെ​ച്ചൊ​ല്ലി വി​ജ​യ്‌​യു​ടെ വീ​ട്ടി​ൽ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് അ​മ്മ അ​യ​ൽ​വീ​ട്ടി​ലേ​ക്ക് പോ​യ സ​മ​യ​ത്ത് വി​ജ​യ്‌​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ന്ന​തി​യി​ലാ​യി​രു​ന്നു വി​ജ​യ്‌​യു​ടെ സം​സ്കാ​രം.

vachakam
vachakam
vachakam

വി​ജ​യ്‌​യു​ടെ വി​യോ​ഗ​മ​റി​ഞ്ഞ​തു​മു​ത​ൽ അ​മൃ​ത ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ അ​മൃ​ത​യെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ കു​ട്ട​മ്പു​ഴ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ടി​ന് ഏ​ക​ദേ​ശം 500 മീ​റ്റ​ർ മാ​റി​യു​ള്ള സ്ഥ​ല​ത്ത് യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam