കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി. ഉൽപ്പന്നങ്ങൾ വ്യാജമായി നിർമിച്ചവ എന്ന് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ്.
65,000 രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കുട്ടികളെ ആകർഷിക്കും വിധം മനോഹരമായി പാക്ക് ചെയ്തവയാണ് പിടിച്ചെടുത്തവ. സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയക്കും. ഉൽപ്പന്നങ്ങൾക്കുമേൽ നിർമ്മാതാക്കളുടെ പേരുകളുമില്ല, അതുപോലെ തന്നെ ചട്ടപ്രകാരം എല്ലാ വിവരങ്ങളും ലേബൽ ചെയ്തിട്ടുമില്ല.
അതേസമയം വ്യാജ സ്കിൻകെയർ ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, പരസ്യമോഡലുകൾ എന്നിവരെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
ഡിജിപിക്കും , ഡ്രഗ്സ് കൺട്രോളർക്കും മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് നിർദ്ദേശം നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
