പെയിന്റ് മാറ്റാനല്ലേ പറഞ്ഞുള്ളൂ!  ലേസർ ലൈറ്റ് അങ്ങനെ വേണ്ട!  രണ്ട് ടൂറിസ്റ്റ് ബസുകൾക്ക് 1.20 ലക്ഷം രൂപ പിഴ

NOVEMBER 26, 2026, 7:31 PM

 ആലപ്പുഴ:  ടൂറിസ്റ്റ് ബസുകളിൽ അനധികൃത ലൈറ്റിംഗ്, സൗണ്ട് സംവിധാനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ബസുകൾ കായംകുളം ആർടിഒയുടെ നേതൃത്വത്തിലുള്ള സംഘം പിഴയിട്ടു.

രണ്ട് ബസുകൾക്കുമായി ഏകദേശം 1.20 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.  സ്കൂൾ വിദ്യാർത്ഥികളുമായി യാത്ര പുറപ്പെട്ട ബസ്സിലാണ്  അനധികൃത ലൈറ്റിംഗ് കണ്ടെത്തിയത്.

 ബസിൽ അനധികൃതമായി സ്ഥാപിച്ച ലേസർ ലൈറ്റുകളും സബ് വൂഫറുകളും കണ്ടെത്തി. തുടർന്ന് ബസ് കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി.ഈ ബസിൽ വിദ്യാർത്ഥികളുടെ യാത്ര തുടരരുതെന്ന് സ്കൂൾ അധികൃതർക്ക് ഉദ്യോഗസ്ഥർ നിർദേശം നൽകി. ഇതോടെ സ്കൂൾ അധികൃതർ മറ്റൊരു വാഹനത്തിൽ വിദ്യാർത്ഥികളുടെ യാത്ര ക്രമീകരിച്ചു. 

vachakam
vachakam
vachakam

 കറ്റാനത്തെ സ്കൂളിൽ നിന്ന് മൈസൂരുവിലേക്ക് യാത്ര തിരിച്ച ബസും ചെങ്ങന്നൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ടൂറിസ്റ്റ് ബസുമാണ് നടപടിക്ക് വിധേയമായത്. കറ്റാനത്തെ സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി മൈസൂരുവിലേക്ക് യാത്ര തിരിച്ച ബസ് കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിന് സമീപം വെഹിക്കിൾ ഇൻസ്പെക്ടർമാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam