ഏങ്ങണ്ടിയൂർ ധനീഷ് വധം: ഒന്നാം പ്രതിയെ ദുബായിൽ നിന്ന് പൊക്കി

NOVEMBER 26, 2026, 10:17 AM

തൃശൂർ: വാടാനപ്പള്ളി ഏങ്ങണ്ടിയൂർ തിരുമംഗലത്ത് ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ധനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ  ദുബായിൽ നിന്ന് പൊക്കി.   16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് പ്രകാരം തൃശൂർ റൂറൽ പോലീസ് അബുദാബിയിൽനിന്ന് പിടികൂടിയത്. 

കേസിൽ റിമാൻഡിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് കടക്കുകയും കഴിഞ്ഞ 16 വർഷത്തോളമായി അവിടെ ഒളിവിൽ കഴിയുകയുമായിരുന്നു. ഏങ്ങണ്ടിയൂർ ഏത്തായ് പരിയകത്ത് വീട്ടിൽ സുജിത്ത് കുമാർ (46) ആണ് പിടിയിലായത്. സുജിത്തിനായി റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

കേരളത്തിൽനിന്നുള്ള പൊലീസ് ഉദ്യോ​ഗസ്ഥർ അബുദാബിയിലെത്തി റെഡ് കോർണർ നോട്ടീസ് പ്രകാരം രണ്ടര മാസത്തോളമായി അവിടെ തടഞ്ഞുവച്ചിരിക്കുകയായിരുന്ന പ്രതിയെ ഏറ്റുവാങ്ങി കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു.

vachakam
vachakam
vachakam

 2008 ഒക്‌ടോബർ ഒന്നിനാണ് ധനീഷ് കൊല്ലപ്പെട്ടത്. ആർ.എസ്.എസ്. പ്രവർത്തകൻ സുജിത്ത് വധക്കേസുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ധനീഷിനെ കൊലപ്പെടുത്തുന്നതിലേയ്ക്ക് എത്തിച്ചത്. കേസിൽ ആകെ പതിനൊന്ന് പ്രതികളാണുള്ളത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam