തിരുവനന്തപുരം : ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാതെ രാജ്മോഹൻ ഉണ്ണിത്താൻ.
കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളുടെ ഭാഗമായി വടകര എം.പി. ഷാഫി പറമ്പിലിനെതിരെ കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരസ്യ വിമർശനങ്ങളാണ് നിലവിലെ വിവാദങ്ങൾക്ക് അടിസ്ഥാനം. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിലും അനുയായികളുമാണെന്ന ആരോപണവുമായി ഉണ്ണിത്താൻ രംഗത്തെത്തിയതോടെയാണ് വാക്പോര് രൂക്ഷമായത്.
ഈ വാക്പോരിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയും ഉണ്ടായിരുന്നു. എന്തായാലും ഇനി വിവാദം കൊഴുപ്പിക്കാനില്ലെന്ന മട്ടിലാണ് രാജ്മോഹൻ ഉണ്ണിത്താൻ.
വിവാദങ്ങൾ ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും, പരിപാടികളുമായി തിരക്കിലാണെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. എല്ലാം പിന്നീട് പറയാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
