തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ യൂണിഫോം കളര്‍ കോഡ് പിന്‍വലിച്ചിരുന്നു. ഇതേ തുടർന്ന് വാഹനങ്ങള്‍ക്ക് ഇഷ്ട നിറങ്ങള്‍ നൽകാനും അനുമതി ലഭിച്ചിരുന്നു.
ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത വെള്ള നിറം പിന്‍വലിക്കാനുള്ള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.
'വിസ്മയം... കളറാക്കി' എന്നാണ് ഇതുമായി ബന്ധപ്പെട്ട് മന്ത്രി സി.പി ജോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 'മൊയ്തീനേ, ആ പെയിന്റ് ഇങ്ങെടുക്ക്' എന്നും പോസ്റ്റില്‍ പറയുന്നു.
എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന എഴുത്തുകള്‍ക്കും ചിത്രങ്ങള്‍ക്കും വിലക്ക് തുടരും. കേരള മോട്ടോര്‍ വാഹന ചട്ടം 264 പ്രകാരം 2021 ഓഗസ്റ്റ് 11 നാണ് കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഏകീകൃത കളര്‍ കോഡ് നടപ്പാക്കിയത്. വെള്ള നിറം മാത്രമാണ് അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
