ഷാഫി പൊട്ടൻഷ്യലുള്ള നല്ല നേതാവെന്ന് ടി സിദ്ദിഖ്

NOVEMBER 26, 2026, 11:14 PM

വയനാട്: ​ഗ്രൂപ്പ് വിവാദങ്ങളിൽ പ്പെട്ടുപോയ ഷാഫി പറമ്പിലിന് പിന്തുണയുമായി  മന്ത്രി ടി സിദ്ദിഖ്.  ഷാഫി പൊട്ടൻഷ്യലുള്ള നല്ല നേതാവാണെന്നും ഫ്ലക്സ് വെക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി ടി സിദ്ദിഖ് പ്രതികരിച്ചു. 

ഷാഫിക്ക് മുന്നോട്ടുപോകാൻ ബോർഡ് വയ്ക്കേണ്ടതില്ലെന്നും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ഷാഫി ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവാണ്.

എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. ഇപി - പിജെ തർക്കം സിപിഎമ്മിൽ നടക്കുകയാണെന്നും സിപിഎം ആഭ്യന്തര പ്രശ്നത്തിലൂടെ പോകുന്നുവെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ അങ്ങനെ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഇതിനിടെ ഷാഫി പറമ്പിലിന് അഭിവാദ്യമർപ്പിച്ച് കാഞ്ഞങ്ങാട്ടും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിലാണ് ബോർഡ് ഉള്ളത്. 'കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാൻ ആവില്ല ഈ ജനകീയ മുഖത്തെ' എന്നാണ് ബോർഡിലുള്ളത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam