മലേഷ്യയിലെ യു.കെ.എം ബിരുദദാന ചടങ്ങിൽ ഡോ. റോഷൻ നൂറാനി വിശിഷ്ടാതിഥിയാകും

NOVEMBER 26, 2026, 11:49 PM

കോഴിക്കോട്: മലേഷ്യയിലെ പ്രമുഖ സർവകലാശാലയായ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയുടെ (യൂണിവേഴ്‌സിറ്റി കെബാങ്‌സാൻ മലേഷ്യ യു.കെ.എം) 54-ാമത് ബിരുദദാന ചടങ്ങിൽ  ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനി വിശിഷ്ടാതിഥിയായി പങ്കെടുക്കും.

മലേഷ്യയിലെ ബന്ദർ ബാരു ബാംഗിയിലുള്ള സർവകലാശാലാ ആസ്ഥാനത്തെ ദെവാൻ കാൻസെലർ തുൻ അബ്ദുൽ റസാഖ്  ഹാളിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്.  

യു.കെ.എം ചാൻസലറും നെഗേരി സെംബിലാൻ ഭരണാധികാരിയുമായ തുവാങ്കു മുഹ്‌രിസ് ഇബ്‌നി അൽമർഹൂം തുവാങ്കു മുനാവിർ, സർവകലാശാലാ പ്രോചാൻസലർ ടാൻ ഡാറ്റുക് റാഫിയ സാലിം എന്നിവർക്കൊപ്പം അക്കാദമിക, വിദ്യഭ്യാസ, ഭരണരംഗത്തെ മറ്റ് പ്രമുഖവ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും.

vachakam
vachakam
vachakam

ജാമിഅ മർകസിന്റെ വിദ്യാഭ്യാസഗവേഷണ രംഗങ്ങളിലെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡോ. റോഷൻ നൂറാനിക്ക് ക്ഷണം ലഭിച്ചത്.

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള അക്കാദമികസാംസ്‌കാരിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ ഈ സന്ദർശനം സഹായകമാകുമെന്ന് ജാമിഅ മർകസ് അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam