മൈക്രോ ഫിനാൻസ് കേസ്;  ഒരു കോടതിക്കും എന്നെ ശിക്ഷിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

NOVEMBER 27, 2026, 1:09 AM

പത്തനംതിട്ട: മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധി എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  കിട്ടിയ പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. എന്നെ ശിക്ഷിക്കുമെന്ന് പലരും മനപ്പായസം ഉണ്ണുന്നുണ്ട്. 

ഒരു കോടതിക്കും തന്നെ ശിക്ഷിക്കാൻ ആകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.   മുഖ്യമന്ത്രിക്ക് അനുകൂലമായ പരാമർശം യൂ ടേൺ എന്ന് പറയുന്നവർക്ക് അങ്ങനെ പറയാം. പ്രതിപക്ഷത്തിരുന്ന സതീശൻ അല്ല ഇപ്പോഴത്തെ ആളെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

 അതേസമയം  വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. നിർദേശങ്ങള്‍ പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി, നിങ്ങളുടെ പിന്നില്‍ ആരോ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.

vachakam
vachakam
vachakam

കുറെ കേസുകള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ശശിധരന്റെ മറുപടി. അന്തിമ റിപ്പോർട്ട് നൽകാൻ സർക്കാർ മൂന്ന് ആഴ്ച സമയം ആവശ്യപ്പെട്ടു.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥന്‍ പാലിച്ചില്ല. ഒരു കേസില്‍ മാത്രമാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണത്തില്‍ വിമുഖത കാട്ടുന്നത് എന്തിനാണെന്നും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam