ഉണ്ണിമാർ കുരക്കട്ടെ, ഷാഫി പറമ്പിലിന് വീണ്ടും ഐക്യദാർഢ്യം 

NOVEMBER 27, 2026, 2:16 AM

കൊച്ചി: കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങളിൽപ്പെട്ട   ഷാഫി പറമ്പിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴയില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. 

ഐവൈസി മൂവാറ്റുപുഴ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഷാഫി പറമ്പിലിനെ പിന്തുണച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാനമായ രീതിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായാണ് മൂവാറ്റുപുഴയിലും പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. 

യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നഗരത്തിലെ നെഹ്റു പാര്‍ക്കിന് സമീപം രണ്ടു വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഉണ്ണിമാര്‍ കുരക്കട്ടെ... പട്ടികളുടെ കുര കേട്ട് സിംഹം വഴി മാറാറില്ല... എന്ന വാചകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കുരയ്ക്കുന്ന നായ്ക്കള്‍ക്ക് നടുവിലൂടെ പുഞ്ചിരിയോടെ നടന്നുനീങ്ങുന്ന ഷാഫി പറമ്പിലിന്‍റെ ചിത്രവും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഉള്‍പ്പെടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam