വടകര ലഹരിക്കേസ് പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു

SEPTEMBER 26, 2026, 12:37 AM

കോഴിക്കോട് : വടകര എം.ഡി.എം.എ. കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. കുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ ഭർത്താവാണെന്നാണ് വിവരം. 

 ഭര്‍ത്താവ് വിനീഷാണ് കീര്‍ത്തനയെ കുത്തിയതെന്നാണ് വിവരം. കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴായിരുന്നു കീര്‍ത്തനയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍.

സാരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ: ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം.  

vachakam
vachakam
vachakam

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപത്തുവെച്ച് ഭര്‍ത്താന് വിനീഷ് ആക്രമിക്കുകയായിരുന്നു.  പേരാമ്പ്ര ബിആർസിയിലെ സ്‌പെഷലിസ്റ്റ് കരാർ അധ്യാപികയായിരുന്നു കീർത്തന. എംഡിഎംഎ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. പ്രതിയായതിന് പിന്നാലെ ഇവരെ ബിആർസി ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam